കേക്ക് കഴിച്ച് കുഞ്ഞ് മരിച്ചു; മാതാപിതാക്കൾ ഐസിയുവിൽ

സ്വിഗ്ഗി ഡെലിവറി എക്സിക്യൂട്ടീവ് ആയ ബലരാജിന് കിട്ടിയ കേക്ക് ആണ് പിഞ്ചു ജീവനെടുത്തത്.
food poison cake death in bangalore
ധീരജ് (5)
Updated on

ബംഗളൂരു: കേക്ക് കഴിച്ച് കുഞ്ഞ് മരിച്ചു. ബംഗളൂരുവിലെ ഭുവനേശ്വരി നഗറിലുള്ള കെ.പി.അഗ്രഹാരയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്വിഗ്ഗി ഡെലിവറി എക്സിക്യൂട്ടീവ് ആയ ബലരാജിന് കിട്ടിയ കേക്ക് ആണ് പിഞ്ചു ജീവനെടുത്തത്.

ഓർഡർ ചെയ്ത കേക്ക് ഒരു കസ്റ്റമർ ക്യാൻസൽ ചെയ്തതോടെയാണ് ബലരാജിന്‍റെ കരങ്ങളിൽ അത് എത്തിയത്. വീട്ടിൽ എത്തിയ ബലരാജും ഭാര്യയും കുഞ്ഞും കേക്ക് കഴിച്ച് അധികം വൈകാതെ തന്നെ ആരോഗ്യ നില ഗുരുതരമാകുകയായിരുന്നു.

ബലരാജും ഭാര്യ നാഗലക്ഷ്മിയും ഇപ്പോഴും ബംഗളൂരു കിംസ് ആശുപത്രിയിൽ ഐസിയുവിലാണ്. അവരുടെ 5 വയസുള്ള മകൻ ധീരജാണ് കേക്ക് കഴിച്ചതിനു പിന്നാലെ കൊല്ലപ്പെട്ടത്. ഭക്ഷ്യ വിഷബാധയാണോ അതോ ആത്മഹത്യാ ശ്രമമാണോ എന്ന് അന്വേഷണം നടന്നു വരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com