

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഒളിത്താവളത്തിൽ നിന്നും വൻ ആയുധശേഖരവും പണവും കണ്ടെടുത്തു
file photo
നാരായൺപൂർ: പൊലീസും കേന്ദ്ര സേനകളും സംയുക്തമായി നടത്തിയ തെരച്ചിലിൽ ചത്തീസ്ഗഢിലെ നാരായൺപൂരിലെ വനമേഖലയിൽ നിന്നും വൻ ആയുധശേഖരവും 1.01 കോടി രൂപയും കണ്ടെടുത്തു. വനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണവും തോക്കുകളും.
എകെ 47 തോക്കുകൾ, റൈഫിളുകൾ, പിസ്റ്റളുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ അടങ്ങുന്നതായിരുന്നു ആയുധ ശേഖരം. ഛത്തീസ്ഗഡിനെ മാവോയിസ്റ്റ് മുക്ത സംസ്ഥാനമായി പ്രഖ‍്യാപിച്ചതിനു പിന്നാലെയാണ് ആയുധ ശേഖരവും പണവും കണ്ടെത്തിയിരിക്കുന്നത്. വനത്തിനുള്ളിൽ ഇനിയും ആയുധശേഖരങ്ങളുണ്ടാകുമെന്നും അതിനാൽ തെരച്ചിൽ തുടരുമെന്നും നാരായൺപൂർ എസ്പി റോബിൻസൺ ഗുരിയ പറഞ്ഞു.