''ലോക്‌സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു'', ന്യൂസ് ക്ലിക്കിനെതിരായ എഫ്ഐആർ പുറത്ത്

5 വർഷത്തോളം വിദേശ ഫണ്ട് സ്വീകരിച്ചതായും ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ വ്യക്തമാക്കുന്നു
''ലോക്‌സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു'', ന്യൂസ് ക്ലിക്കിനെതിരായ എഫ്ഐആർ പുറത്ത്
Updated on

ന്യൂഡൽഹി: ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന യുഎപിഎ കേസിൽ ഓൺലൈൻ വാർ‌ത്ത പോർട്ടലായ ന്യൂസ് ക്ലിക്കിനെതിരായ എഫ്ഐആർ പുറത്ത്. ലോക്സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതായാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പു ന്യൂസ്ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥ അട്ടിമറിക്കാൻ ശ്രമിച്ചതായാണ് എഫ്ഐആറിലുള്ളത്. 5 വർഷത്തോളം വിദേശ ഫണ്ട് സ്വീകരിച്ചതായും ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ വ്യക്തമാക്കുന്നു.

അതേസമയം, കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഇന്നു തന്നെ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്ത, എച്ച് ആര്‍ മേധാവി അമിത് ചക്രവര്‍ത്തി എന്നിവരാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com