എമർജൻസി വാർഡിൽ മതിയായ ചികിത്സ ലഭിച്ചില്ല; മകന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ബിജെപി മുൻ എംപി

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു
ആശുപത്രിയിൽ മകന്‍റെ മൃതദേഹവുമായി പ്രതിഷേധിക്കുന്ന ബിജപി മുൻ എംപി ഭൈരൻ പ്രസാദ് മിശ്ര
ആശുപത്രിയിൽ മകന്‍റെ മൃതദേഹവുമായി പ്രതിഷേധിക്കുന്ന ബിജപി മുൻ എംപി ഭൈരൻ പ്രസാദ് മിശ്ര

ലക്നൗ: എമർജൻസി വാർഡജിൽ മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ബിജെപി മുൻ എംപിയുടെ മരൻ മരിച്ചു. സംഭവത്തെ തുടർന്ന് മകന്‍റെ മൃതദേഹവുമായി അരമണിക്കൂറോളം അദ്ദേഹം ആശുപത്രിയിൽ പ്രതിഷേധിച്ചു.

ലക്നൗവിലെ ആശുപത്രിയിലാണ് സംഭവം. രാത്രി പത്തരയോടെ വൃത്ത സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്നാണ് ബിജെപി മുൻ എംപി ഭൈരൻ പ്രസാദ് മിശ്രയുടെ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‌ അമർജസി വാർഡിൽ കിടത്തി ചികിത്സക്കുള്ള സൗകര്യമില്ലാതെയാണ് മകൻ മരിച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു. എമർജൻസി മെഡിക്കൽ ഓഫിസർ സഹായിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മെഡിക്കൽ ഓഫിസർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഡോക്‌ടറഎ സസ്പെൻഡ് ചെയ്തതായും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ കമ്മിറ്റിയും രൂപീകരിച്ചതായും ആശുപത്രി മേധാവി ഡോ.ആർ.കെ.ധിമാൻ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com