

ശ്രീനഗർ: ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയുടെ വാഹനം അപകടത്തിൽപ്പെട്ടു. മെഹ്ബൂബക്ക് പരുക്കുകളില്ല. അംഗരക്ഷകരിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്.
അനന്ത്നാഗ് ജില്ലകളിലെ സംഗമിൽ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം. ഖാനാബാലിൽ തീപിടുത്തത്തിൽ പരുക്കേറ്റവരെ സന്ദർശിക്കാനുള്ള യാത്രക്കിടെ മെഹ്ബൂബ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കോർപിയുടെ മുൻവശത്ത് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.