അസമിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു

ശനിയാഴ്ച അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബിജെപി പ്രവേശനം
former congress president bhupan bora joins bjp

അസമിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു

Updated on

ഗാന്ധി നഗർ: അസം മുൻ പിസിസി അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു. ഗുവാഹത്തിയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ വച്ച് അംഗത്വം സ്വീകരിച്ചു.

ശനിയാഴ്ച അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബിജെപി പ്രവേശനം. മികച്ച രാഷ്ട്രതന്ത്രജ്ഞന്‍റെ കീഴിൽ പ്രവർത്തിക്കാൻ വലിയ സന്തോഷമുണ്ടെന്ന് ബോറ പ്രതികരിച്ചു.

ഗൗരവ് ഗോഗോയിയെ പിസിസി അധ്യക്ഷനാക്കിയതടക്കമുള്ള എഐസിസി നടപടികളില്‍ പ്രതിഷേധിച്ചാണ് ഭൂപന്‍ ബോറ പാര്‍ട്ടി വിട്ടത്. അനുനയിപ്പിക്കാൻ ഹൈക്കമാന്‍ഡ് ശ്രമിച്ചെങ്കിലും ഭൂപന്‍ ബോറ വഴങ്ങിയില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com