
എസ്. സുധാകർ റെഡ്ഡി
ഹൈദരാബാദ്: സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിലെ ചികിത്സയിലിരിക്കെ വെളളിയാഴ്ച രാത്രി 10.30നായിരുന്നു മരണം. 2012 മുതൽ 2019 വരെ സിപിഐയുടെ ജനറൽ സെക്രട്ടറി ആയിരുന്നു.
പിന്നീട് ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹം 2019 ൽ സ്ഥാനമൊഴിഞ്ഞത്. 1998, 2004 വർഷങ്ങളിൽ തെലങ്കാനയിലെ നൽഗൊണ്ട മണ്ഡലത്തിൽ നിന്ന് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.