ഗുജറാത്ത് വിമാനാപകടം; വിജയ് രൂപാണിയുടെ മൃതദേഹം ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞു

ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്
former gujarat cm body identified via dna test

വിജയ് രൂപാണി

Updated on

അഹമ്മദാബാദ്: ഗുജറാത്ത് വിമാനാപകടത്തിൽ മരിച്ച മുൻ ഗുജറാത്ത് മുഖ‍്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇതോടെ അദ്ദേഹത്തിന്‍റെ മരണം ഔദ‍്യോഗികമായി സ്ഥിരീകരിച്ചതായി ഗുജറാത്ത് ആരോഗ‍്യമന്ത്രി ഋഷികേശ് പട്ടേൽ അറിയിച്ചു.

ബന്ധുക്കളുമായി ആലോചിച്ച ശേഷമായിരിക്കും സംസ്കാരവും മൃതദേഹം വിട്ടുകൊടുക്കുന്നതടക്കമുള്ള കാര‍്യങ്ങളും തീരുമാനിക്കുന്നതെന്നും ആരോഗ‍്യമന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ പരിശോധന നടത്തിയിരുന്നുവെങ്കിലും മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com