മുൻ വ്യോമസേന മേധാവി രാകേഷ് കുമാർ സിങ് ഭദൗരിയ ബിജെപിയിൽ ചേർന്നു

നാൽപ്പത് വർഷത്തോളം വ്യോമസേനയിൽ സേവനം അനുഷ്ഠിച്ച ഭദൗരിയ, 2021 ലാണ് സേനയിൽ നിന്ന് വിരമിക്കുന്നത്
Former Indian Air Force chief R K S Bhadauria joins BJP
Former Indian Air Force chief R K S Bhadauria joins BJP
Updated on

ന്യൂഡൽഹി: മുൻ വ്യോമസേന മേധാവി രാകേഷ് കുമാർ സിങ് ഭദൗരിയ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവർ ചേർന്നാണ് പാർട്ടി അംഗത്വം നൽകിയത്.

നാൽപ്പത് വർഷത്തോളം വ്യോമസേനയിൽ സേവനം അനുഷ്ഠിച്ച ഭദൗരിയ, 2021 ലാണ് സേനയിൽ നിന്ന് വിരമിക്കുന്നത്. രാജ്യത്തെ ഒരിക്കൽക്കൂടി സേവിക്കാൻ അവസരം നൽകിയ ബിജെപിയോട് നന്ദി പറ‍യുന്നതായി അംഗത്വം സ്വീകരിച്ചശേഷം അദ്ദേഹം പറഞ്ഞു.

പ്രതിരോധ മേഖലയെ ആധുനികവൽക്കരിക്കാൻ സർക്കാർ എടുത്ത തീരുമാനം സൈന്യത്തിന് കരുത്ത് നൽകുക മാത്രമല്ല വർധിച്ച ആത്മവിശ്വാസവും നൽകി. അത് സൈന്യത്തെ സ്വയം പര്യാപ്തരാക്കിയെന്നും സുരക്ഷാരംഗത്ത് ഇന്ത്യ സ്വീകരിച്ച നടപടികൾ വളരെ പ്രധാനമാണെന്നും അത് ഇന്ത്യയെ ആഗോളതലത്തിൽ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും ഭദൗരിയ കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com