

മെഹബൂബ മുഫ്തി
ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വീട്ടു തടങ്കലിൽ. ജമ്മുകശ്മീരിലെ സംവരണ നയത്തിനെതിരായ വിദ്യാർഥികളുടെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് വ്യക്തമാക്കിയതോടെയാണ് മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയത്.
ഇവർക്കൊപ്പം മകൾ ഇൽതിജ മുഫ്തി, ശ്രീനഗർ എംപി റുഹുള്ള മെഹ്ദി, പിഡിപി നേതാവ് വഹീദ് പര എന്നിവരെയും വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്.
ഒമർ അബ്ദുള്ള സർക്കാരിനെതിരേ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഞായറാഴ്ച പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെയാണ് സംഭവം.