

മുൻ തൃണമൂൽ കോൺഗ്രസ് എംപിമാർ അംഗത്വം സ്വീകരിക്കാൻ ബിജെപി ഓഫിസിലെത്തിയപ്പോൾ
കോൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ‍്യമന്ത്രി മമതാ ബാനർജിക്ക് കനത്ത തിരിച്ചടി. മുൻ തൃണമൂൽ കോൺഗ്രസ് എംപിമാരായ സുസ്മിത ദേവ്, സുകേന്ദു ശേഖർ റേ, പ്രകാശ് ചിക് ബരാക് എന്നിവർ ബിജെപിയിൽ അംഗത്വമെടുത്തു.
കോൽക്കത്തയിൽ വച്ചു നടന്ന ചടങ്ങിൽ അംഗത്വം സ്വീകരിച്ച ഇവരെ ബിജെപി അധ‍്യക്ഷൻ സാമിക് ഭട്ടാചാര‍്യ ബിജെപിയുടെ പതാക നൽകി സ്വീകരിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെയായിരുന്നു ഇവർ തൃണമൂൽ കോൺഗ്രസ് നിന്നും രാജി വച്ചത്.
പാർലമെന്‍റിലും ദേശീയ രാഷ്ട്രീയത്തിലും പ്രവർത്തിച്ച് പരിചയമുള്ള നേതാക്കൾ ബിജെപിയിലെത്തുന്നതോടെ പാർട്ടിയുടെ അടിത്തറ കൂടുതൽ ശക്തമാകുമെന്നാണ് സാമിക് ഭട്ടാചാര‍്യ പറയുന്നത്.