ദുര്‍മന്ത്രവാദവും കൂടോത്രവും: ലീലാവതി ആശുപത്രിക്കെതിരായ ആരോപണം തളളി മുൻ ട്രസ്റ്റിമാർ

ആശുപത്രിയില്‍ നിന്ന് മനുഷ്യമുടിയും തലയോട്ടിയും അടങ്ങുന്ന എട്ട് കലശങ്ങള്‍ കണ്ടെത്തിയതായാണ് പറയുന്നത്.
former trustees refute allegations against lilavati hospital

ദുര്‍മന്ത്രവാദവും കൂടോത്രവും: ലീലാവതി ആശുപത്രിക്കെതിരായ ആരോപണം തളളി മുൻ ട്രസ്റ്റിമാർ

Updated on

മുംബൈ: ലീലാവതി ആശുപത്രിക്കെതിരേ ഉയർന്ന ആരോപണം തളളി മുൻ ട്രസ്റ്റിമാർ. ആശുപത്രിയിൽ ദുര്‍മന്ത്രവാദവും കൂടോത്രവും നടന്നെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ട്രസ്റ്റിമാരുടെ വെളിപ്പെടുത്തൽ.

ആശുപത്രിയില്‍ നിന്ന് മനുഷ്യമുടിയും തലയോട്ടിയും അടങ്ങുന്ന എട്ട് കലശങ്ങള്‍ കണ്ടെത്തിയതായാണ് ആരോപണം.

ഇപ്പോഴത്തെ ട്രസ്റ്റിയുടെ ഓഫിസിന്‍റെ തറയില്‍ കുഴിച്ചിട്ട നിലയിലാണ് ഇവ കണ്ടെത്തിയത്. കലശങ്ങള്‍ മുദ്രവച്ച് പൊലീസിന് കൈമാറി.

20 വര്‍ഷത്തിനിടെ മെഡിക്കല്‍ ഉപകരണങ്ങളും ആംബുലന്‍സും കെട്ടിടങ്ങളും വാങ്ങിയതില്‍ 1,500 കോടി രൂപയുടെ വന്‍ തിരിമറി നടന്നെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഏഴ് മുന്‍ ട്രസ്റ്റിമാര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com