രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് യുപി മുൻ ഉപമുഖ്യമന്ത്രി ദിനേശ് ശർമ

ബിജെപിയുടെ രാജ്യസഭാ എംപി ഹർദ്വാർ ദുബേയുടെ മരണത്തെത്തുടർന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് ദിനേശ് ശർമ തെരഞ്ഞെടുക്കപ്പെട്ടത്.
ദിനേശ് ശർമ
ദിനേശ് ശർമ
Updated on

ലക്നൗ: ഉത്തർപ്രദേശ് മുൻ ഉപമുഖ്യമന്ത്രി ദിനേശ് ശർമ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ രാജ്യസഭാ എംപി ഹർദ്വാർ ദുബേയുടെ മരണത്തെത്തുടർന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് ദിനേശ് ശർമ തെരഞ്ഞെടുക്കപ്പെട്ടത്.

സെപ്റ്റംബർ 15നാണ് ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരുന്നതെങ്കിലും മറ്റാരും നാമനിർദേശ പത്രിക സമർപ്പിക്കാഞ്ഞതിനാൽ ദിനേശ് ശർമ വിജയിച്ചതായി പ്രഖ്യാപിക്കുന്നുവെന്ന് അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസർ അജിത് ശർമ വ്യക്തമാക്കി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിലേറുന്നതിനായി പ്രവർത്തിക്കുമെന്ന് വിജയിച്ചതിനു ശേഷം ശർമ പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com