പ്രഭാതനടത്തത്തിനിടെ കുഴഞ്ഞുവീണ് മുൻ ഉപരാഷ്ട്രപതി ധൻകർ; എയിംസിൽ പ്രവേശിപ്പിച്ചു

കാർഡിയോളജി വിഭാഗത്തിലെ കാർഡിയോ-ന്യൂറോ സെന്‍ററിലാണ് 75കാരനായ ധൻകറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്
Jagdeep Dhankhar

ജഗദീപ് ധൻകർ

file image

Updated on: 

ന്യൂഡൽഹി: പ്രഭാതനടത്തത്തിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം.

ധൻകറിന്‍റെ ആരോഗ്യനില സംബന്ധിച്ച് എയിംസ് അധികൃതർ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. നടക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ വാഹനത്തിൽ വീട്ടിൽ എത്തിക്കുകയായിരുന്നു. ഏതാനും മിനിട്ടുകൾ അബോധാവസ്ഥയിൽ തുടർന്ന അദ്ദേഹത്തെ മെഡിക്കൽ സംഘം എത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആരോഗ്യനിലയിൽ മാറ്റമുണ്ടാകാതെ വന്നതോടെ ആംബുലൻസിൽ എയിംസിലേക്ക് മാറ്റുകയായിരുന്നു.

കാർഡിയോളജി വിഭാഗത്തിലെ കാർഡിയോ-ന്യൂറോ സെന്‍ററിലാണ് 75കാരനായ ധൻകറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. 2022 ഓഗസ്റ്റ് മുതൽ 2025 ജൂലൈ വരെ രാജ്യത്തിന്‍റെ 14ാമത് ഉപരാഷ്ട്രപതിയായിരുന്നു ധൻകർ.