
ഹിമാചൽ പ്രദേശിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 4 പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്
ഷിംല: ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ റോഹ്താങ് ചുരത്തിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് 4 മരണം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കനത്ത മഴയെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് വിവരം. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
അഞ്ച് യാത്രക്കാരുമായി സഞ്ചരിച്ച വാഹനം റോഡിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാണ് വിവരം. ഇതിൽ ഒരാളെ മാത്രമാണ് ജീവനോട് രക്ഷിക്കാനായത്. ഇയാളെ വിദഗ്ദ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.