കശ്മീരിലെ ബാരാമുള്ളയിൽ ആക്രിക്കടയിൽ സ്ഫോടനം; 4 പേർ മരിച്ചു

ലോറിയിൽ നിന്നും ചിലർ ആക്രി സാധനങ്ങൾ ഇറക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം
four killed in blast at jammu and kashmir
കശ്മീരിലെ ബാരാമുള്ളയിൽ ആക്രിക്കടയിൽ സ്ഫോടനംRepresentative Image
Updated on: 

ശ്രീനഗർ: കശ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ സ്ഫോടനത്തിൽ നാലുമരണം. സോപോറിലുള്ള ഷയിർ കോളനിയിലെ ആക്രിക്കടയിലാണ് പൊട്ടിത്തെറിയുണ്ടായത്.

ലോറിയിൽ നിന്നും ചിലർ ആക്രി സാധനങ്ങൾ ഇറക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. 2 പേർ സ്ഥലത്തുവച്ചു തന്നെ മരിച്ചു. നാസിൽ അഹ്മദ് നദ്രു(40), ആസിം അഷ്റഫ് മിർ, ആദിൽ റാഷിദ് ഭട്ട്, മുഹമ്മദ് അസ്ഹർ എന്നിവരാണ് മരിച്ചത്. ഏതുതരം സ്ഫോടനമാണ് നടന്നതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com