
മധ‍്യപ്രദേശിൽ സ്ത്രീകളുൾപ്പെടെയുള്ള 4 മാവോയിസ്റ്റുകളെ വധിച്ചു
representative image
ബാലാഘട്ട്: മധ‍്യപ്രദേശിലെ ബാലാഘട്ടിൽ 3 സ്ത്രീകളുൾപ്പെടെയുള്ള 4 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബാലാഘട്ടിലെ പച്മദാർ, കതേജിരിയ എന്നീ വനപ്രദേശങ്ങളിലാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
മാവോയിസ്റ്റുകളുടെ കയ്യിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സെൻട്രൽ റിസർവ് പൊലീസ്, ജില്ലാ പൊലീസ്, ഹോക്ക്ഫോഴ്സ് എന്നിവരുടെ സഹായത്തോടെയാണ് മാവോയിസ്റ്റുകളെ വധിച്ചത്. നിലവിൽ സംഭവസ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.