ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ ബിഷപ് സ്ഥാനം രാജിവച്ചു

ജലന്ധർ രൂപതയുടെ നല്ലതിനും പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിവയ്ക്കുന്നതെന്ന് വിശദീകരണം
ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ ബിഷപ് സ്ഥാനം രാജിവച്ചു
Updated on

ന്യൂഡൽഹി: ജലന്ധർ ബിഷപ് സ്ഥാനം ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു. ഇനി മുതൽ ഫ്രാങ്കോ ബിഷപ്പ് എമരിറ്റസ് എന്ന് അറിയപ്പെടും.

''ജലന്ധർ രൂപതയുടെ നല്ലതിനും പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് താൻ രാജിവയ്ക്കുന്നത്. പ്രത്യക്ഷമായും പരോക്ഷമായും കുറേ അനുഭവിച്ചു. പ്രാർഥിച്ചവർക്കും കൂടെ നിന്നവർക്കും നന്ദി'', അദ്ദേഹം പറഞ്ഞു.

അതേസമയം, രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചിരുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹർജി മേൽക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് രാജി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com