ഡൽഹി-ഗാസിയാബാദ് പാതയിൽ ചരക്കുതീവണ്ടി പാളംതെറ്റി; 50ലധികം ട്രെയ്ൻ സർവീസ് മുടങ്ങി

ഉത്തർപ്രദേശിലെ ഗാസിയാബാദിനു സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
Representative image

പ്രതീകാത്മക ചിത്രം

Updated on

ന്യൂഡൽഹി: ഡൽഹി-ഗാസിയാബാദ് റെയ്ൽപാതയിൽ ചരക്കുതീവണ്ടി പാളം തെറ്റി. ആറു വാഗണുകളാണ് പാളംതെറ്റിയത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഉത്തർപ്രദേശിലെ ഗാസിയാബാദിനു സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഇതേ തുടർന്ന് 50ലധികം ട്രെയ്ൻ സർവീസുകൾ തടസപ്പെട്ടു.

സംഭവത്തെ തുടർന്ന് 53 ട്രെയ്നുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ഭാഗികമായി റദ്ദാക്കുകയോ സമയക്രമത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്തതായി നോർത്തേൺ റെയ്ൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഹിമാൻഷു ശേഖർ ഉപാധ്യായ് അറിയിച്ചു. ഡൽഹി ഡിവിഷണൽ റെയ്ൽവേ മാനേജറുടെ നേതൃത്വത്തിൽ മുതിർന്ന റെയ്ൽവേ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനവും പാളം പുനഃസ്ഥാപിക്കുന്ന നടപടികളും ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com