രാജ്യത്ത് മുലപ്പാൽ വിൽക്കുന്നതിന് നിരോധനം; കർശന നടപടി സ്വീകരിക്കുമെന്ന് എഫ്എസ്എസ്എഐ

ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യവസായങ്ങളും അവസാനിപ്പിക്കണമെന്നും ഫുഡ് സേഫ്റ്റി അതോറിറ്റി.
FSSAI bans sale of human milk

ന്യൂഡൽഹി: രാജ്യത്ത് മുലപ്പാൽ വിൽക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. മുലപ്പാലിന്‍റെ വാണിജ്യവൽക്കരണം രാജ്യത്ത് അനുവദനീയമല്ലെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യവസായങ്ങളും അവസാനിപ്പിക്കണമെന്നും ഫുഡ് സേഫ്റ്റി അതോറിറ്റി.

2006ലെ എഫ്എസ്എസ് ആക്ട് പ്രകാരം മുലപ്പാൽ പാൽ സംസ്‌കരിക്കാനോ വിൽക്കാനോ അനുമതി നൽകിയിട്ടില്ലെന്ന് ഭക്ഷ്യ നിയന്ത്രണ അതോറിറ്റി അറിയിച്ചു. മിൽക്ക് ബാങ്കുകൾ സ്ഥാപിച്ചതോടെ മുലപ്പാലിന്‍റെ ഓൺലൈൻ വിൽപ്പനയും മുലപ്പാൽ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ തിരയുന്നതും സോഷ്യൽ മീഡിയകളിൽ പരസ്യം വരുന്നതും കുതിച്ചുയർന്നിരുന്നു. ഇതോടെയാണ് വിൽപ്പനയ്ക്കെതിരെ മുന്നറിയിപ്പുമായി ഫുഡ് റെഗുലേറ്റർ ഇക്കാര്യം വ്യക്തമാക്കി മേയ് 24ന് ഉത്തരവ് പുറത്തിറക്കിയത്.

ഈ നിർദ്ദേശത്തിന്‍റെ ഏതെങ്കിലും നിയമലംഘനം കണ്ടെത്തിയാൽ നടത്തിപ്പുക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. പാൽ വിൽക്കുന്ന ഇത്തരം യൂണിറ്റുകൾക്ക് അനുമതി നൽകരുതെന്നും ലൈസൻസ് അനുവദിക്കുന്ന അധികാരികളോട് എഫ്എസ്എസ്എഐ ആവശ്യപ്പെട്ടു. ഇത്തരം യൂണിറ്റുകൾക്ക് ലൈസൻസ് നൽകിയിട്ടില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന, കേന്ദ്ര ലൈസൻസിംഗ് അധികൃതരോടും ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.