‌വിമാനം പറന്നുയർന്ന് ഒരു സെക്കൻഡിന്‍റെ ഇടവേളയിൽ സ്വിച്ചുകൾ ഓഫായി

54,200 കിലോഗ്രാം ഇന്ധനമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
Fuel switches cut off before AI plane crash

‌വിമാനം പറന്നുയർന്ന് ഒരു സെക്കൻഡിന്‍റെ ഇടവേളയിൽ സ്വിച്ചുകൾ ഓഫായി

Updated on

ന്യൂഡൽഹി: അഹമ്മ‌ദാബാദ് എയർ ഇന്ത്യ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് 15 പേജുള്ള പ്രാഥമിക അന്വേഷണം റിപ്പോർട്ടാണ് എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) സമർപ്പിച്ചിരിക്കുന്നത്. വിമാനം പറന്നുയർന്നതിനു ശേഷമാണ് എൻജിനിലേക്കുള്ള ഇന്ധനം നിയന്ത്രിക്കുന്ന സ്വിച്ചുകൾ ഓഫായതായി കണ്ടെത്തിയത്. എന്നാൽ ഇതെങ്ങനെ എന്നത് വ്യക്തമല്ല.

54,200 കിലോഗ്രാം ഇന്ധനമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടകരമായ യാതൊരു വസ്തുവും വിമാനത്തിൽ ഉണ്ടായിരുന്നില്ല. വിമാനത്തിന്‍റെ ഭാരവും പരിധിയിൽ കവിഞ്ഞിരുന്നില്ലെന്ന് റിപ്പോർട്ടിലുണ്ട്. ഇന്ധന സാമ്പിളുകൾ പരിശോധിച്ചതിൽ അസാധാരണമായി യാതൊന്നും കണ്ടെത്തിയിട്ടില്ല.

വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോൾ പൈലറ്റിന്‍റെ മുൻനോട്ടത്തിൽ സഹപൈലറ്റ് ആണ് വിമാനം നിയന്ത്രിച്ചിരുന്നത്. ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഒന്നിനു ശേഷം മറ്റൊന്ന് എന്ന നിലയിലാണ് സ്വിച്ച് ഓഫ് ആയിരിക്കുന്നത്. ടേക് ഓഫ് ചെയ്തതിനു ശേഷം വിമാനം വേണ്ടത്ര വേഗം കൈവരിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com