ജി20 ഉച്ചകോടി: മഹാത്മാ ഗാന്ധിക്ക് ആദരമർപ്പിച്ച് ലോകനേതാക്കൾ രാജ്ഘട്ടിൽ | Video

10.30 ഓടെ 'വൺ ഫ്യുച്ചർ' എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെഷൻ നടക്കും
G20 Summit
G20 Summit

ന്യൂഡൽ‌ഹി: ജി20 ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ സമാപനം. മഹാത്മാ ഗാന്ധിയുടെ സ്മൃതി കുടീരമായ രാജ്ഘട്ടിലെത്തി ലോകനേതാക്കൾ ആദരമർപ്പിച്ചു. വിവിധ രാഷ്ട്രതലവന്മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖാദി ഷാൾ അണിയിച്ച് സ്വീകരിച്ചു. ഗാ​ന്ധി​ജി സ്ഥാ​പി​ച്ച സ​ബ​ര്‍​മ​തി ആ​ശ്ര​മ​ത്തേ​ക്കു​റിച്ച​ട​ക്കം പ്ര​ധാ​ന​മ​ന്ത്രി നേ​താ​ക്ക​ളോ​ട് വി​ശ​ദീ​ക​രി​ച്ചു.

സമാധാനത്തിന്‍റെ മതിൽ (പീസ് വാൾ) എന്ന പേരിൽ ഇവിടെ പ്രത്യേകം തയാറാക്കുന്ന സ്ഥലത്ത് ലേകനേതാക്കൾ ഒപ്പു വച്ചു. നേതാക്കൾക്ക് സ്മൃതി കുടീരത്തിൽ സമർപ്പിക്കാനുള്ള റീത്തുകളും സജ്ജമാക്കിയിരുന്നു. വൈകീട്ട് ലോക നേതാക്കൾ രാഷ്ട്രപതി ദ്രൗപതി വിളിച്ച അത്താഴ വിരുന്നിലും പങ്കെടുക്കും. ഇവിടത്തെ ചടങ്ങകൾക്ക് ശേഷം ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിലേക്ക് നേതാക്കൾ തിരികെ എത്തും. 10.30 ഓടെ 'വൺ ഫ്യുച്ചർ' എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെഷൻ നടക്കും. 12.30 വരെയാണ് ചർച്ചകൾ നടക്കുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com