'ഗഗൻയാൻ ദൗത്യം ഒരു തുടക്കം മാത്രം, വിക്ഷേപണം വിജയകരം'; എസ്. സോമനാഥ്‌

''വനിതപൈലറ്റുമാരെ ആവശ്യമാണ്. വനിത പ്രാതിനിധ്യം ആണ് വേണ്ടത്. ചന്ദ്രയാൻ 3 യിൽ എത്രയോ വനിതൾ പ്രവർത്തിച്ചു''
S Somanath - ISRO chairman
S Somanath - ISRO chairman

തിരുവനന്തപുരം: ഗഗൻയാൻ ദൗത്യം ഒരു തുടക്കം മാത്രമാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ എസ് സോമനാഥ്. ഇതൊരു വലിയ ദൗത്യമാണെന്നും വിക്ഷേപണം വളരെ വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ ഹ്യൂമനോയ്ഡ് ഉണ്ടാക്കി കഴിഞ്ഞു. ആളില്ലാത്ത പരീക്ഷണത്തിൽ അത് ഉണ്ടാകുമെന്നും സോമനാഥ് പറഞ്ഞു. വനിതപൈലറ്റുമാരെ ആവശ്യമാണ്. വനിത പ്രാതിനിധ്യം ആണ് വേണ്ടത്. ചന്ദ്രയാൻ 3 യിൽ എത്രയോ വനിതകൾ പ്രവർത്തിച്ചുവെന്നും സോമനാഥ് പറഞ്ഞു.

2035 ഇൽ സ്പേസ് സ്റ്റേഷൻ നിർമിക്കണം. അതിനു വേണ്ടിയാണ് ആദ്യ പടിയായി മനുഷ്യനെ ബഹിരാകാശത്തു കൊണ്ട് പോകുന്നതടക്കം പരീക്ഷണത്തിലേക്ക് കടക്കുന്നത്. ഭാരതീയ സ്പേസ് സ്റ്റേഷൻ ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സോമനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു .

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com