തിരുപ്പതിയിൽ ടൈൽസ് ഫാക്റ്ററിയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് അപകടം; 2 മരണം, 3 പേർക്ക് പരുക്ക്

ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം
gas tanker leak lead blast in tiles factory at tirupati

തിരുപ്പതിയിൽ ടൈൽസ് ഫാക്റ്ററിയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് അപകടം; 2 മരണം, 3 പേർക്ക് പരുക്ക്

Updated on

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിക്കടുത്ത് വേലമ്പാട് ടൈൽസ് ഫാക്റ്ററിയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് വൻ അപകടം. രണ്ട് പേർ മരിക്കുകയും മൂന്നു പേർക്ക് പരുക്കേറ്റു. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

ഫാക്റ്ററിയിൽ ടൈൽസ് നിർമാണത്തിനായി എൽപിജി സൂക്ഷിച്ചിരുന്ന ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ടാങ്കിൽ ചോർച്ച സംബന്ധിച്ച് പരിശോധന നടക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായെന്നാണ് വിവരം. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com