ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് തെരഞ്ഞെടുപ്പിൽ മിന്നും ജയം

2,621 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീകാന്ത് പങ്കാർക്കർ വിജയിച്ചത്
gauri lankesh murder case accused wins jalna civic poll

ഗൗരി ലങ്കേഷ്, ശ്രീകാന്ത് പങ്കാർക്കർ

Updated on

ബെംഗളൂരു: മാധ‍്യമപ്രവർത്തകയും ആക്റ്റിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീകാന്ത് പങ്കാർക്കർക്ക് മഹാരാഷ്ട്ര ജൽന മുനിസിപ്പിൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മിന്നും ജയം. 13-ാം വാർഡ് സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയായിയാണ് ശ്രീകാന്ത് മത്സരിച്ചത്.

2,621 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. ബിജെപിയും മറ്റു പാർട്ടികളും മാത്രമായിരുന്നു എതിരാളികൾ. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ശ്രീകാന്ത് പങ്കാർക്കർക്കെതിരേ സ്ഥാനാർഥിയെ നിർത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

തനിക്കെതിരേ കുറ്റമൊന്നും ചുമത്തിയിട്ടില്ലെന്നും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും വിജയത്തിനു ശേഷം ശ്രീകാന്ത് പങ്കാർക്കർ പ്രതികരിച്ചു. 2017 സെപ്റ്റംബർ അഞ്ചിനായിരുന്നു ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. ഇത് വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com