സതീഷ് ഗോൾച്ച പുതിയ ഡൽഹി പൊലീസ് കമ്മിഷണർ

ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്
Satish Golcha appointed Delhi Police Commissioner

സതീഷ് ഗോൾച്ച

Updated on

ന്യൂഡൽഹി: ഡൽഹി പൊലീസ് കമ്മിഷണറായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സതീഷ് ഗോൾച്ചയെ നിയമിച്ചു. ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

സതീഷ് ഗോൾച്ച നിലവിൽ ഡൽഹി ഡയറക്ടർ ജനറലാണ്. ഡൽഹി പൊലീസ് ആക്ടിങ് കമ്മീഷണറായി 21 ദിവസം മുൻപ് നിയമിച്ച ഹോം ഗാർഡ്‌സ് ഡയറക്ടർ ജനറൽ എസ്‌ബി‌കെ സിങ്ങിന് പകരക്കാരനായാണ് ഗോൾച്ച എത്തുന്നത്.

സിവിൽ ലൈനിലെ ഔദ്യോഗിക വസതിയിൽ വച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തക്കെതിരേ ആക്രമണം നടന്നതിനു പിന്നാലെയാണ് പുതിയ നിയമനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com