കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷാ കാരണങ്ങളാൽ: ജോർജ് കുര‍്യൻ

കഴിഞ്ഞ ദിവസം ഹനുമാൻ ജയന്തിയോടനുബന്ധിച്ചുള്ള ഘോഷയാത്രയ്ക്കും അനുമതി നിഷേധിച്ചിരുന്നുവെന്നും സുരക്ഷാ കാരണങ്ങളാലാണെന്നും ജോർജ് കുര‍്യൻ പറഞ്ഞു
george kurian responded in delhi st marys church issue

ജോർജ് കുര‍്യൻ

Updated on

നൂഡൽ‌ഹി: ഓശാനയോട് അനുബന്ധിച്ച് ഡൽഹിയിലെ സെന്‍റ് മേരിസ് പള്ളിയിൽ നിന്നും സേക്രട്ട് ഹാർട്ട് കത്തീഡ്രലിലേക്ക് നടത്താനിരുന്ന കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര‍്യൻ. സുരക്ഷാ കാരണങ്ങൾ മൂലമാണ് അനുമതി നിഷേധിച്ചതെന്നും മറ്റ് വ‍്യാഖാനങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ഘോഷയാത്രകൾ കഴിഞ്ഞ 11 മുതൽ നടക്കുന്നില്ലെന്നും സുരക്ഷാ കാരണങ്ങളാലാണെന്നും ജോർജ് കുര‍്യൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഹനുമാൻ ജയന്തിയോടനുബന്ധിച്ചുള്ള ഘോഷയാത്രയ്ക്കും അനുമതി നിഷേധിച്ചിരുന്നുവെന്നും അദ്ദഹം പറഞ്ഞു. അതേസമയം കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതുമായി ബിജെപിക്കോ ബിജെപി ഭരിക്കുന്ന സർക്കാരുകൾക്കോ പങ്കില്ലെന്ന് ബിജെപി നേതാവ് എം.ടി. രമേശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com