റീൽസിനായി ജീർണാവസ്ഥയിലുള്ള കെട്ടിടത്തിന് മുകളിൽ സുഹൃത്തിന്‍റെ കൈയിൽ തൂങ്ങിക്കിടന്ന യുവതി അറസ്റ്റിൽ|video

റീൽസ് വീഡിയോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരേയും പൊലീസ് അറസ്റ്റു ചെയ്തത്
girl and friend arrested in shoot dangerous reel
അപകടകരമായ രീതിയിൽ റീൽ ചിത്രീകരിച്ച യുവതിയേയും സുഹൃത്തിനെയും പൊലീസ് അറസ്റ്റു ചെയ്തു

പുനെ: ജീർണാവസ്ഥയിലുള്ള ക്ഷേത്ര കെട്ടിടത്തിന് മുകളിൽ കയറി അപകടകരമായ രീതിയിൽ റീൽ ചിത്രീകരിച്ച യുവതിയേയും സുഹൃത്തിനെയും പൊലീസ് അറസ്റ്റു ചെയ്തു. പുനെയിലാണ് സംഭവം. മിഹിർ ഗാന്ധി, മിനാക്ഷി സലുങ്കെ എന്നിവരെയാണ് ഭാരതി വിദ്യാപീഠ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവർക്കൊപ്പം റീൽ ചിത്രീകരിച്ച ആൾ ഒളിവിലാണ്.

റീൽസ് വീഡിയോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരേയും പൊലീസ് അറസ്റ്റു ചെയ്തത്. ഐപിസി 336 വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

ക്ഷേത്രത്തിന് മുകളിൽ കയറി യുവാവിന്‍റെ കൈയ്യിൽ പിടിച്ച് താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന പെൺകുട്ടിയുടെ റീൽ വ്യാപകമായി പ്രചരിച്ചിരുന്നു. പത്തു നില കെട്ടിടത്തിന് സമാനമായ ഉയരമുള്ള ക്ഷേത്രത്തിന് മുകളിൽ കയറിയായിരുന്നു ഇവരുടെ അഭ്യാസ പ്രകടനം. ഇത് വലിയ വിമർശനങ്ങൾക്കും വഴി വച്ചിരുന്നു. റീൽ‌സിന് പ്രചാരം കൂട്ടാനായി അപകടമായ രീതിയിൽ വീഡിയോകൾ ചിത്രീകരിക്കുന്നത് വ്യാപകമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരം റീൽസുകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നത്.

Trending

No stories found.

Latest News

No stories found.