സിഗരറ്റ് വലിച്ചുകൊണ്ട് ദേശീയഗാനത്തേയും പതാകയേയും അവഹേളിച്ച് പെൺകുട്ടികൾ; വിവാദമായി വീഡിയോ

വീഡിയോ വൈറലായതോടെ പുലിവാൽ പിടിച്ചിരിക്കുകയാണ് കൊൽക്കത്തയിലെ 2 പെൺകുട്ടികൾ.
സിഗരറ്റ് വലിച്ചുകൊണ്ട് ദേശീയഗാനത്തേയും പതാകയേയും അവഹേളിച്ച് പെൺകുട്ടികൾ; വിവാദമായി വീഡിയോ
Updated on

കൊൽക്കത്ത: ദേശീയ ഗാനത്തേയും പതാകയേയും ആക്ഷേപിക്കുന്ന വീഡിയോ വിമർശനം ഉയർത്തുന്നു.

സിഗരറ്റ് വലിക്കുന്നതിനിടെ ദേശീയഗാനത്തെയും പതാകയേയും അവഹേളിക്കുന്ന തരത്തിലുള്ള വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർത്തിയത്. വീഡിയോ വൈറലായതോടെ പുലിവാൽ പിടിച്ചിരിക്കുകയാണ് കൊൽക്കത്തയിലെ 2 പെൺകുട്ടികൾ.

ദേശീയഗാനത്തെ പരിഹസിച്ചും സിഗരറ്റിനോട് താരതമ്യം ചെയ്തുമുള്ള വീഡിയോ ആണ് പെൺകുട്ടികൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ദേശീയഗാനത്തെ സിഗരറ്റിനോട് താരതമ്യം ചെയ്യുക മാത്രമല്ല വരികൾ തെറ്റിച്ചാണ് ആലപിക്കുന്നതും. സംഭവം വിവാദമായതോടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഡിലീറ്റാക്കി തടിതപ്പാനുള്ള ശ്രമത്തിലാണ് ഇരുവരും. ഇവർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

നടപടി ആവശ്യപ്പെട്ട് അഭിഭാഷകന്‍ അത്രായി ഹാൽദർ ലാൽബസാർ സൈബർ സെല്ലിലും ബാരക്പുർ കമ്മീഷണർക്കും പരാതി നൽകിയതായാണ് റിപ്പോർട്ട്. എന്നാൽ തമാശയ്ക്ക് വേണ്ടിയാണ് ഇത്തരമൊരു വീഡിയോ ഉണ്ടാക്കിയതെന്നാണ് പെൺകുട്ടികളുടെ വിശദീകരണം. ഇവർ പ്രായപൂർത്തിയാകാത്തവരാണെന്നും വിവരമുണ്ട്. പരാതിയെ തുടർന്ന് ഇരുവർക്കുമെതിരെ അന്വേഷണം ആരംഭിച്ചതായും കൊൽക്കത്ത പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com