മേല്‍ജാതിക്കാരിയെ പ്രണയിച്ചു; ദളിത്‌ യുവാവിന്‍റെ അമ്മയെ വിവസ്ത്രയാക്കി ബലമായി മദ്യം കുടിപ്പിച്ച് ബലാത്സംഗം ചെയ്തു

ബലമായി മദ്യം കുടിപ്പിച്ച ശേഷം രാത്രി മുഴുവന്‍ കാട്ടില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു
girl's parents take away son's mother after couple elope
police vehiclefile
Updated on

ചെന്നൈ: തമിഴ്‌നാട്ടിൽ ദളിത്‌ യുവാവ് മേല്‍ജാതിക്കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് അമ്മയ്ക്കു നേരെ ക്രൂരപീഡനം. തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയിലെ മോറാപ്പൂര്‍ ഗ്രാമത്തിലാണ് മകന്‍ ഗൗണ്ടർ വിഭാഗത്തിലെ യുവതിയെ പ്രണയിച്ചതിന് 50കാരിയായ അമ്മയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.

വീട്ടുകാരുടെ മുന്നിൽ വച്ച് വിവസ്ത്രയാക്കിയ ശേഷം തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഓഗസ്റ്റ് 14നാണ് സംഭവം നടന്നത്. ബലമായി മദ്യം കുടിപ്പിച്ച ശേഷം രാത്രി മുഴുവന്‍ കാട്ടില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. യുവാവിന്‍റെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.

ഓഗസ്റ്റ് 13ന് 24 വയസുളള യുവാവിനൊപ്പം 23 വയസുള്ള യുവതി ഒളിച്ചോടി വിവാഹം കഴിച്ചു. പഠനത്തിനു ശേഷം ഇരുവരും ബംഗളൂരുവിൽ ജോലി ചെയ്തുവരികയായിരുന്നു. വിവാഹ വാര്‍ത്ത അറിഞ്ഞതോടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി പൊലീസില്‍ നല്‍കി. ഇതില്‍ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെ യുവതിയുടെ ബന്ധുക്കൾ ദളിത് യുവാവിന്‍റെ വീട്ടിലെത്തി ബഹളം വച്ച് മകനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് എന്നാണ് മറുപടി ലഭിച്ചത്. പിന്നാലെയാണ് അമ്മയെ തട്ടിക്കൊണ്ടുപോയി കൊടും ക്രൂരത കാട്ടിയത്. ഒടുവില്‍ പൊലീസ് എത്തിയാണ് യുവാവിന്‍റെ അമ്മയെ രക്ഷപ്പെടുത്തിയത്. അതിക്രമത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ പ്രതികളെ പിടികൂടിയില്ല.

Trending

No stories found.

Latest News

No stories found.