പശുവിനെ രാഷ്‌ട്രമാതാവായി പ്രഖ്യാപിക്കണം; സ്വന്തം രക്തംകൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് സമാജ്‌വാദി പാർട്ടി നേതാവ്

വാരാണസി ജില്ലാ കലക്റ്ററുടെ ഓഫിസിനു പുറത്തു നിന്നാണു കത്തെഴുതിയത്
Give Rashtra Mata status for cow Samajwadi Party Muslim leader writes in blood to PM Modi

പശുവിനെ രാഷ്‌ട്രമാതാവായി പ്രഖ്യാപിക്കണം; സ്വന്തം രക്തംകൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് സമാജ്‌വാദി പാർട്ടി നേതാവ്

representative image

Updated on

വാരാണസി: പശുവിനെ രാഷ്‌ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടി നേതാവ് സീഷൻ അൻസാരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം രക്തംകൊണ്ട് കത്തയച്ചു. വാരാണസി ജില്ലാ കലക്റ്ററുടെ ഓഫിസിനു പുറത്തു നിന്നാണു കത്തെഴുതിയത്. താൻ മുസ്‌ലിം സമുദായത്തിൽ നിന്നുള്ള ആളായതിനാലാണ് ഇക്കാര്യത്തിൽ മുൻകൈയെടുക്കുന്നതെന്നും അൻസാരി.

പശുവിനെക്കുറിച്ചു ബിജെപി നേതാക്കൾ വ്യത്യസ്തമായ പ്രസ്താവനകളാണു നടത്തുന്നത്. പശുവിനെ രാഷ്‌ട്രമാതാവായി പ്രഖ്യാപിക്കുന്നതിൽ ബിജെപിയുടെ നിലപാട് പ്രഖ്യാപിക്കണം. പശുവിന് ഇന്ത്യൻ ജനതയുടെ മനസിൽ പ്രത്യേക സ്ഥാനമുണ്ട്. പല വീടുകളിലും രാവിലെ ആദ്യ ഭക്ഷണത്തിൽ ഒരു ഭാഗം പശുവിന് നൽകിയശേഷം മാത്രമാണ് മറ്റുള്ളവർ കഴിക്കുന്നതെന്നും അൻസാരി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com