ഗോ ഫസ്റ്റിന്‍റെ സർവീസുകൾ ജൂൺ 12 വരെ റദ്ദാക്കി

നേരത്തെ ജൂൺ 9 വരെയായിരുന്നു വിമാനം റദ്ദാക്കിയിരുന്നത്
ഗോ ഫസ്റ്റിന്‍റെ സർവീസുകൾ ജൂൺ 12 വരെ റദ്ദാക്കി
Updated on

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈ മാസം 12 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻസ്. യാത്രാ തടസം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ പണവും മടക്കി നൽകുമെന്നും കമ്പനി അറിയിച്ചു. നേരത്തെ ജൂൺ 9 വരെയായിരുന്നു വിമാനം റദ്ദാക്കിയിരുന്നത്.

മെയ് 3 നാണ് ആദ്യമായി ഗോ ഫസ്റ്റ് വിമാനങ്ങൾ റദ്ദാക്കിയത്. മൂന്നു ദിവസത്തേക്കാണ് റദ്ദാക്കാൻ തീരുമാനിച്ചിരുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ട് വിമാന സർവീസുകൾ റദ്ദാക്കിയതിന് ഡയറക്റ്ററേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഗോ ഫസ്റ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

പിന്നാലെ കൂടുതൽ ദിവസത്തേക്ക് സർവ്വീസുകൾ റദ്ദാക്കിയിരുന്നു. വാഡിയ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയർലൈൻസിൽ അയ്യായിരം ജീവനക്കാർ പ്രവർത്തിക്കുന്നുണ്ട്. എൻജിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ പരാജയമാണ് ഗോ ഫസ്റ്റിനെ പ്രതിസന്ധിയിലേക്ക് നയിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com