രാവിലെ ജയിലിൽനിന്നു ജോലിക്കു പോയി വൈകിട്ട് തിരിച്ചുകയറാം!

രാവിലെ 6 മണിക്കും 7 മണിക്കും ഇടയിൽ പഞ്ച് ഔട്ട് ചെയ്ത് പുറത്തിറങ്ങുന്ന തടവുകാർക്ക് ഇനി സന്ധ്യയാകുമ്പോൾ തിരിച്ചുവന്ന് ജയിലിൽ 'സ്വസ്ഥമായി' കിടന്നുറങ്ങാം.
Go out from jail for job and return at evening

റാഞ്ചി സെൻട്രൽ ജയിൽ.

File photo

Updated on

റാഞ്ചി: വീട്ടിൽനിന്നു രാവിലെ ജോലിക്കു പോകുന്നതു പോലെ ജയിലിൽ നിന്ന് പണിക്ക് പോയി വൈകുന്നേരം തിരികെ വരാം. ഝാർഖണ്ഡ് സർക്കാരാണ് വിപ്ലവകരമായ പുതിയ പദ്ധതി അവതരിപ്പിക്കുന്നത്. രാവിലെ 6 മണിക്കും 7 മണിക്കും ഇടയിൽ പഞ്ച് ഔട്ട് ചെയ്ത് പുറത്തിറങ്ങുന്ന തടവുകാർക്ക് ഇനി സന്ധ്യയാകുമ്പോൾ തിരിച്ചുവന്ന് ജയിലിൽ 'സ്വസ്ഥമായി' കിടന്നുറങ്ങാം.

'ഓപ്പൺ ജയിൽ' എന്ന ഈ കപരിഷ്കാരം വഴി ഒരേസമയം തടവുകാരെയും അവരുടെ കുടുംബങ്ങളെയും ഒരേപോലെ സന്തോഷിപ്പിക്കാനാണ് സർക്കാരിന്‍റെ നീക്കം. രാവിലത്തെ ട്രാഫിക്കും ബ്ലോക്ക് കാരണം ഓഫിസിൽ എത്താൻ വൈകിയാൽ തൊഴിൽ നഷ്ടപ്പെടുമോ എന്ന് സാധാരണക്കാർ പേടിക്കുമ്പോൾ, ഇവിടെ കൃത്യസമയത്ത് ജയിലിൽ തിരികെ എത്തിയില്ലെങ്കിൽ ഗേറ്റ് അടഞ്ഞുപോകുമെന്ന ചെറിയൊരു ത്രില്ല് മാത്രമാണ് ബാക്കിയുള്ളത്.

തടവുകാർക്ക് പുറത്തുപോയി പണിയെടുത്ത് ജീവിക്കാനും കുടുംബത്തെ നോക്കാനും അവസരം നൽകുന്ന ഈ പദ്ധതി റാഞ്ചി, ഹസാരിബാഗ്, ജംഷഡ്പുർ, ദുർക എന്നീ നാല് സെൻട്രൽ ജയിലുകളിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. നഗരമധ്യത്തിലുള്ള ജയിലുകളായതുകൊണ്ട് പണി കിട്ടാൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

നല്ല നടപ്പുള്ള, ജയിൽ ചട്ടങ്ങൾ ലംഘിക്കാത്ത സ്മാർട്ടായ കുറ്റവാളികൾക്ക് മാത്രമാണ് ഈ 'വർക്ക് ഫ്രം ജയിൽ' ഓഫർ ലഭിക്കുക.

സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് കൊണ്ടുവന്ന ഈ വിപ്ലവകരമായ പരിഷ്കാരം വഴി ക്രിമിനലുകൾക്ക് നല്ലൊരു സമൂഹിക ജീവിതം തിരികെ നൽകാനാണ് ഝാർഖണ്ഡ് സർക്കാരിന്‍റെ ശ്രമം.

logo
Metro Vaartha
www.metrovaartha.com