

ലൂത്ര സഹോദരന്മാർ
പനജി: ഗോവയിൽ 25 പേർ മരിക്കാനിടയായ തീപിടിത്തമുണ്ടായ നിശാ ക്ലബിന്‍റെ ഉടമകളായ സൗരഭ് ലൂത്ര, ഗൗരവ് ലൂത്ര എന്നിവരെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അപകടത്തിനു പിന്നാലെ തായ്‌ലൻഡിലേക്കു കടന്ന ഇവരെ കഴിഞ്ഞദിവസം ഡൽഹിയിലും ബുധനാഴ്ചയോടെ ഗോവയിലും എത്തിച്ചു.
അതേസമയം, നട്ടെല്ല് സംബന്ധിച്ച രോഗമുള്ളതിനാൽ നടുവിന് വേദനയുണ്ടെന്നും ജയിലിൽ പ്രത്യേക ബ്രാൻഡിലുള്ള മെത്ത വേണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ പ്രോസിക്യൂഷൻ ഇത് എതിർത്തു. വൈദ്യപരിശോധനയിൽ ഇരുവർക്കും യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്നാണ് കണ്ടെത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ഡിസംബർ 6 ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടമുണ്ടായത്. റസ്റ്റോറന്‍റിലെ ഗ‍്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.