ജൈനക്ഷേത്രത്തിൽ നിന്ന് 40 ലക്ഷം വിലമതിക്കുന്ന സ്വർണം പൂശി‍യ കലശം മോഷണം പോയി

30 കിലോയോളം ചെമ്പുകൊണ്ട് നിർമിച്ച സ്വർണം പൂശിയ കലശമാണ് കാണാതായത്
gold plated kalash stolen from delhi jain temple

ജൈനക്ഷേത്രത്തിൽ നിന്ന് 40 ലക്ഷം വിലമതിക്കുന്ന സ്വർണം പൂശി‍യ കലശം മോഷണം പോയി

Updated on

ന്യൂഡൽഹി: ജൈനക്ഷേത്രത്തിൽ നിന്ന് നാൽപ്പതുലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പൂശിയ കലശം മോഷണം പോയതായി പരാതി. ഡൽഹിയിലെ ജ്യോതി നഗറിൽ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്. 30 കിലോയോളം ചെമ്പുകൊണ്ട് നിർമിച്ച സ്വർണം പൂശിയ കലശമാണ് കാണാതായത്. മോഷണത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ആളുകൾ കർവാ ചൗഥ് ആഘോഷങ്ങളുടെ ഭാഗമായി തിരക്കിൽ പെട്ടിരിക്കുമ്പോഴാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്‍റെ മേൽക്കൂരയിൽ കയറിയ മോഷ്ടാവ് മുകളിൽ സ്ഥാപിച്ചിരുന്ന കലശവും കവർന്ന് കടന്നു കളയുകയായിരുന്നു. ശനിയാഴ്ച രാവിലെ കലശം കാണാതെ വന്നതോടെ പ്രദേശ വാസികൾ ക്ഷേത്രം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com