
കൊൽക്കത്ത: ബംഗാളിലെ ബങ്കുരയിൽ ഗുഡ്‌സ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. 12 ബോഗികൾ പാളം തെറ്റി. ഒരു ലോക്കോ പൈലറ്റിനു നിസാര പരിക്കേറ്റു.
പുലർച്ചെ 4 മണിയോടെ ഒണ്ട റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. തുടർന്ന് ഖരഗ്പുർ-ബങ്കുര-ആദ്ര പാതയിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു. ഇതോടെ 14 ട്രെയിനുകൾ റദ്ദാക്കുകയും മൂന്നെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. ചരക്കുമായെത്തിയ ട്രെയിൻ മെയിൻ ലൈനിനു പകരം ലൂപ്പ് ലൈനിൽ പ്രവേശിച്ചതാണ് അപകടകാരണം.