ഗൂഗിൾ സേവനങ്ങളിൽ തകരാർ

മൈക്രോസോഫ്റ്റ് തകരാർ ആഗോള ഓൺലൈൻ ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കി മൂന്നാഴ്ച പിന്നിടുമ്പോഴാണു ഗൂഗിൾ തകരാർ.
Google experienced a major outage affecting users worldwide
ഗൂഗിൾ സേവനങ്ങളിൽ തകരാർ
Updated on

ന്യൂയോർക്ക്: ജി മെയ്‌ലും യുട്യൂബും ഗൂഗിൾ സെർച്ചുമടക്കം ഗൂഗിൾ നൽകുന്ന അവശ്യസേവനങ്ങൾ തകരാറിൽ. ആഗോളതലത്തിൽ കോടിക്കണക്കിന് ഉപയോക്താക്കൾക്ക് ഗൂഗിൾ അക്കൗണ്ടുകളിൽ പ്രവേശിക്കാനായില്ലെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐഡിയും പാസ്‌വേഡും നൽകുമ്പോൾ "എറർ' എന്നാണു കാണിക്കുന്നതെന്ന് ഉപയോക്താക്കൾ. മൈക്രോസോഫ്റ്റ് തകരാർ ആഗോള ഓൺലൈൻ ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കി മൂന്നാഴ്ച പിന്നിടുമ്പോഴാണു ഗൂഗിൾ തകരാർ.

ഓൺലൈൻ സേവനങ്ങളിലെ തടസങ്ങൾ നിരീക്ഷിക്കുന്ന വെബ്സൈറ്റ് ഡൗൺഡിറ്റക്റ്ററാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. എന്താണ് കാരണമെന്നു കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ മാസം 19നാണ് മൈക്രോ സോഫ്റ്റ് സേവനങ്ങളിലുണ്ടായ സാങ്കേതികത്തകരാർ ആഗോള തലത്തിൽ വ്യോമഗതാഗതവും ബാങ്കിങ് മേഖലയും മുതൽ സൂപ്പർ മാർക്കറ്റുകൾ വരെയുള്ളവയുടെ പ്രവർത്തനം തടസപ്പെടുത്തിയത്. മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റംസിലെ സെർവർ കോൺഫിഗറേഷനിൽ വരുത്തിയ അപ്ഡേഷനയിരുന്നു അന്നത്തെ പ്രതിസന്ധിക്കു കാരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com