ഗവർണർക്ക് മാർഗനിർദേശം നൽകണമെന്ന അപേക്ഷ പിൻവലിക്കാൻ കേരളം; എതിർത്ത് കേന്ദ്രം

തമിഴ്നാട് ഗവർണർക്കെതിരായ വിധി കേരളത്തിനും ബാധകമാണെന്ന വിലയിരുത്തലിലാണ് സംസ്ഥാനത്തിന്‍റെ നിലപാട്
governor issue kerala in supreme court

ഗവർണർക്ക് മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന അപേക്ഷ പിൻവലിക്കാൻ കേരളം; എതിർത്ത് കേന്ദ്രം

file image

Updated on

ന്യൂഡൽഹി: ബില്ലുകളിൽ ഒപ്പിടാൻ ഗവർണർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകണമെന്ന അപേക്ഷ പിൻവലിക്കുകയാണെന്ന് കേരളം സുപ്രീം കോടതി‍യെ അറിയിച്ചു. തമിഴ്നാട് സർക്കാർ - ഗവർണർ കേസിൽ കോടതി പുറപ്പെടുവിച്ച വിധി കേരളത്തിനും ബാധകമാണെന്ന നിഗമനത്തിലാണ് ഹർജി പിൻവലിക്കുന്നതായി സംസ്ഥാനം കോടതിയെ അറിയിച്ചിരിക്കുന്നത്.

എന്നാൽ, തമിഴ്നാട് ഗവർണർക്കെതിരായ വിധി കേരളത്തിന് ബാധകമല്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.

രണ്ട് കേസുകളിലേയും സാഹചര്യം വ്യത്യസ്ഥമാണെന്നും അതിനാൽ വിധിയെ പൊതുവായി പാരിഗണിക്കാനാവില്ലെന്നും കേന്ദ്രം സുപ്രീം കോടതിയിൽ വാദിച്ചു. വിശദ വാദം കേൾക്കാനായി കേസ് മേയ് 6 ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com