ബില്ലുകൾ ഒപ്പിടാതെ തിരിച്ചയച്ചു; ഗവർണർക്കെതിരെ പോര് കടുപ്പിച്ച് തമിഴ്നാട് സർക്കാർ

ഇതേതുടർന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരാൻ തീരുമാനമായി
governor r n ravi resend the files without signing
governor r n ravi resend the files without signing

ചെന്നൈ: തമിഴ്നാട്ടിൽ ഗവർണർ സർക്കാർ പോര് ശക്തമാകുന്നു.നിയമസഭ പാസാക്കിയ ബില്ലുകൾ പാസാക്കാതെ ഗവർണർ തിരിച്ചയച്ചു. ഇതേതുടർന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരാൻ തീരുമാനമായി. തിരിച്ചയച്ച ബില്ലുകൾ പാസാക്കി വീണ്ടും അയക്കാനാണ് സർക്കാർ തീരുമാനം.

അതേസമയം, ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ എം.കെ സ്റ്റാലിൻ സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഗവർണറുടെ നടപടി ഗൗരവകരമാണെന്ന് നിരീക്ഷിച്ച കോടതി, ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കണമെന്നും നിർദേശം നൽകിയിരുന്നു. ഹർജി പരിഗണിക്കുന്നത് 20 ലേക്ക് മാറ്റിയ കോടതി അന്നേദിവസം അറ്റോർണി ജനറലോ, സോളിസിറ്റർ ജനറലോ കോടതിയിൽ ഹാജരാക്കണമെന്നും അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com