സെൽഫി എടുക്കുന്നതിനിടെ ഫോൺ റി​സ​ര്‍​വോ​യ​റി​ല്‍ വീണു; 21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച് സർക്കാർ ഉദ്യോഗസ്ഥന്‍

മൂന്നു ദിവസം പരിശ്രമിച്ച് ഫോൺ വീണ്ടെടുത്തെങ്കിലും ഇത് ഉപയോഗശൂന്യമായി.
സെൽഫി എടുക്കുന്നതിനിടെ ഫോൺ റി​സ​ര്‍​വോ​യ​റി​ല്‍ വീണു;  21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച് സർക്കാർ ഉദ്യോഗസ്ഥന്‍

റാ​യ്പൂ​ര്‍: റി​സ​ര്‍​വോ​യ​റി​ല്‍ വിലകൂടിയ മൊബൈൽ ഫോൺ വീണതിനെത്തുടർന്ന് വീണ്ടെടുക്കാന്‍ 21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച സർക്കാർ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ഛത്തീസ്ഗഡിലെ പങ്കജ്പൂരിലാണ് വിചിത്രമായ സംഭവം. 3 ദിവസത്തെ ദൗത്യത്തിനൊടുവിൽ മൊബൈൽ ഫോൺ കണ്ടെത്തിയെങ്കിലും സംഭവം ഉപയോഗശൂന്യമായി മാറി.

സെൽഫി എടുക്കുന്നതിനിടെ ഫോൺ റി​സ​ര്‍​വോ​യ​റി​ല്‍ വീണു;  21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച് സർക്കാർ ഉദ്യോഗസ്ഥന്‍
പുതിയ പാർലമെന്‍റിനു മുന്നിൽ കന്നി സമരം ഗുസ്തി താരങ്ങളുടെ വക

കാങ്കർ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഫുഡ് ഇന്‍സ്പെക്‌ടർ ഓഫീസറായ രാജേഷ് വിശ്വാസാണ് 3 ദിവസമെടുത്ത് റി​സ​ര്‍​വോ​യ​റി​ലെ വെള്ളം മുഴുവനും വറ്റിച്ചത്. ഞായറഴ്ച അവധി ആഘോഷിക്കാന്‍ ഖേർകട്ട അണക്കെട്ടിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയിരുന്നു ഇയാൾ. എന്നാൽ സെൽഫി എടുക്കുന്നതിനിടെ ഇയാളുടെ ഫോൺ വെള്ളത്തിൽ പോവുകയായിരുന്നു. 96,000 രൂപ വിലയുള്ള 'സാംസങ് എസ്23' ഫോൺ ആണ് 15 അടി താഴ്ച്ചയുള്ള വെള്ളത്തിലേക്ക് വീണത്.

നാട്ടുകാരുടെയും മുങ്ങൽ വിദഗ്ധരുടെയും സഹായം ഇയാൾ തേടിടെങ്കിലും ഫോൺ കണ്ടെത്താനായില്ല. പിന്നാലെ തന്‍റെ മൊബൈൽ ഫോണിൽ ഓഫീസ് സംബന്ധമായ രേഖകൾ ഉണ്ടെന്ന് പറഞ്ഞ് വെള്ളം വറ്റിക്കാനായി ഇയാൾ ജലസേചന വകുപ്പിനെ സമീപിച്ച് ഫോൺ വീണ്ടെടുക്കാനുള്ള വഴികൾ തേടി.

വെള്ളം കുറച്ച് വറ്റിക്കാന്‍ അവർ വാക്കാൽ അനുമതി നൽകിയെങ്കിലും ഇയാൾ‌ ഇത് മുതലെടുത്ത് 21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ചു. എന്നാൽ 3 ദിവസമെടുത്ത് ഇയാൾ ഫോൺ കണ്ടടുത്തെങ്കിലും ഇത് ഉപയോഗശൂന്യമായി.

വേനൽക്കാലത്ത് കുടുവെള്ളത്തിനായി ആളുകളും മൃഗങ്ങളും ആശ്രയിക്കുന്ന റിസർവോയർ ആയിരുന്നു ഇയാൾ വറ്റിച്ചത്. സംഭവം വിവാദമായതോടെ ജില്ലാ കളക്‌ടർ ഇയാളെ സസ്പെന്‍ഡ് ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com