പൗരത്വ ഭേദഗതി: തെരഞ്ഞെടുപ്പിന് മുൻപ് ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാൻ നീക്കം

പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓൺലൈൻ വഴിയായിരിക്കും
പൗരത്വ ഭേദഗതി: തെരഞ്ഞെടുപ്പിന് മുൻപ് ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാൻ നീക്കം
Updated on

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്‍റെ ചട്ടങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് വിജ്ഞാപനം നടപ്പാക്കുള്ള നീക്കവുമായി കേന്ദ്രസർക്കാർ. വിജ്ഞാപനം ഉടൻ നടപ്പാക്കുമെന്നും അതിനുശേഷം നിയമം രാജ്യത്ത് നടപ്പാക്കാൻ കഴിയുമെന്നും കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതോടെ പാക്കിസ്ഥാൻ, ബംഗ്ലാദോശ്, അഫ്ഗാനിസ്ഥാൻ എന്നിവടങ്ങളിൽ നിന്നുള്ള ആറു മുസ്ലിം ഇതര ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകുന്നതിനു കളമൊരുങ്ങും.

പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓൺലൈൻ വഴിയായിരിക്കും. ഇതിനുള്ള പോർട്ടലും സജ്ജമാണ്. പൗരത്വത്തിന് അപേക്ഷിക്കുന്നവർ യാത്രരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വർഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരിൽ നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

2014 ഡിസംബർ 31 ന് മുൻപ് പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യിലേക്കു കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യൻ, ബുദ്ധ, പാഴ്സി വിഭാഗങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകുന്നതിനുള്ളതാണു നിയമം. 2019 ഡിസംബർ 12 നു രാഷ്ട്രപതി അംഗീകാരം നൽകി. സിഎ.എ നടപ്പാക്കുന്നത് തടയാൻ ആർക്കും സാധ്യമല്ലെന്ന് 2023 ഡിസംബർ 27 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com