

ഹോളി ആഘോഷത്തിനിടെ കളർ വെള്ളം ഒഴിച്ചതിന് കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് മുത്തശ്ശി
നാഗ്പൂർ: ഹോളി ആഘോഷത്തിനിടെ ദേഹത്ത് കളർ വിതറിയ കൊച്ചുമകന്‍റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് മുത്തശ്ശി. ഹോളി ദിനത്തിൽ കളർ വിതറി രസിക്കുന്നതിനിടെ മുത്തശ്ശിയുടെ ശരീരത്തിൽ കളർ വെള്ളം ഒഴിച്ചു. ഇതിൽ പ്രകോപിതയായ ഇവർ കുട്ടിയുടെ ശരീരത്തിലേക്ക് തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലെ കൊറാഡിയിലാണ് സംഭവം ഉണ്ടായത്.
നാലുവയസുള്ള കുട്ടിയുടെ ശരീരത്തിലേക്കാണ് തിളച്ച വെള്ളം ഒഴിച്ചത്. കുട്ടിയുടെ കൈയ്ക്കും ശരീരത്തിന്‍റെ താഴേക്കും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് മുത്തശ്ശിക്കെതിരേ കേസെടുത്തു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം വൈറലാവുകയും ചെയ്തു.