India
സൽക്കാരത്തിനു പണം നൽകിയില്ല; വിവാഹത്തിൽ നിന്നും പിന്മാറി വരന്‍റെ വീട്ടുകാർ!! | Video
ലോകത്ത് വിവാഹങ്ങൾ മുടങ്ങാൻ പല കാരണങ്ങൾ ഉണ്ട് . എന്നാൽ, വിവാഹ സൽക്കാരത്തിന് പണം നല്കാൻ വിസമ്മതിച്ചതിന് വിവാഹത്തിൽ നിന്നും പിന്മാറിയെന്ന് പറഞ്ഞാലോ? അതെ, വരന്‍റെ ഭാഗത്ത് നിന്നും വരുന്ന 600 ഓളം അതിഥികൾക്ക് ഭക്ഷണത്തിനുള്ള പണം നല്കാൻ വധുവിന്‍റെ വീട്ടുകാർ വിസമ്മതിച്ചതിനാണ് വരൻ വിവാഹത്തിൽ നിന്നും പിന്മാറിയത്.
റെഡ്ഡിറ്റിൽ ഒരു യുവാവ് തന്‍റെ സഹോദരിക്ക് നേരിട്ട അനുഭവം പങ്കുവയ്‌ക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുകയാണ് ആ യുവാവ്. രണ്ട് തരത്തിലാണ് അവിടെ വിവാഹങ്ങൾ നടക്കുന്നത്. ഒന്ന് 10/ 15 ലക്ഷം ചെലവ് വരുന്നതും, മറ്റേത് വളരെ ലളിതമായതും.
ലളിതമായ രീതിയിൽ നടത്താൻ തീരുമാനിച്ചെങ്കിലും വിവാഹ വേദിയുടെയും ഭക്ഷണത്തിന്‍റെയും മുഴുവന്‍ തുകയും തങ്ങൾ തന്നെ കൊടുക്കണമെന്ന് വരന്‍റെ കുടുംബം വാശി പിടിച്ചുവെന്ന് യുവാവ് കുറിപ്പിൽ എഴുതി.