വരന് സിബിൽ സ്കോർ കുറവ്; വധു വിവാഹത്തിൽ നിന്നു പിന്മാറി

സംഭവം നടന്നത് മഹാരാഷ്ട്രയിലെ മൂർതിസാപൂരിൽ
groom's cibil score is low; bride and family withdraw from wedding
വരന് സിബിൽ സ്കോർ കുറഞ്ഞതോടെ വിവാഹത്തിൽ നിന്നും പിന്മാറി വധുവും വീട്ടുകാരും
Updated on

വിവാഹം ഉറപ്പിച്ചതിനു ശേഷം പല കാരണങ്ങൾ കൊണ്ട് മുടങ്ങുന്ന വാർത്തകൾ ഇപ്പോൾ സാധാരണമാണ്. എന്നാൽ, സിബിൽ സ്കോർ കുറവ് കാരണം ഒരു വിവാഹം മുടങ്ങുകയെന്നത് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടുളളതാണ്. എന്നാൽ, മഹാരാഷ്ട്രയിലെ മൂർതിസാപൂരിൽ ഇങ്ങനെയും ഒരു സംഭവം നടന്നിരിക്കുന്നു.

വധുവിനും വരനും കുടുംബങ്ങൾക്കുമെല്ലാം പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം ഉറപ്പിച്ച ശേഷമായിരുന്നു വധുവിന്‍റെ അമ്മാവന് വരന്‍റെ സിബിൽ സ്കോറിന്‍നെപ്പറ്റിയുളള ചിന്ത വന്നത്. സിബിൽ സ്കോർ പരിശോധിച്ചപ്പോൾ വരന് വളരെ കുറവായിരുന്നു. മാത്രമല്ല, വരന്‍റെ പേരിൽ നിരവധി ബാങ്കുകളിൽ ഒന്നിലധികം വായ്പകളും ഉണ്ടായിരുന്നു. വരൻ സാമ്പത്തികമായി അത്ര ഭേദപ്പെട്ട നിലയിൽ അല്ല എന്ന് ഇതോടെ വധുവിന്‍റെ വീട്ടുകാർക്ക് മനസിലായി.

ഇതോടെയാണ് വധുവും വീട്ടുകാരും കല്യാണത്തിൽ നിന്നു പിൻമാറിയത്. വിവാഹത്തെ പൂർണമായും എതിർത്ത വധുവിന്‍റെ അമ്മാവൻ സാമ്പത്തിക ബുദ്ധിമുട്ടുകളാൽ വലയുന്ന പുരുഷൻ തന്‍റെ അനന്തരവൾക്ക് അനുയോജ്യനല്ലെന്നും ഭാവിയിൽ തന്‍റെ അനന്തരവൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ അയാൾക്ക് കഴിയില്ലെന്നും പറഞ്ഞു.

അതോടെ യുവതിയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും ആ അഭിപ്രായം അംഗീകരിച്ച് വിവാഹത്തിൽ നിന്നു പിന്മാറുകയായിരുന്നു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com