
നരേന്ദ്ര മോദി
ന‍്യൂഡൽഹി: രാജ‍്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി പരിഷ്കരണം രാജ‍്യത്തിന്‍റെ വളർച്ചയ്ക്ക് ഗുണകരമാകുമെന്നും സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നവരാത്രി ആശംസ നേർന്നു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം ആരംഭിച്ചത്. ജിഎസ്ടി സേവിങ്സ് ഉത്സവത്തിന് തിങ്കളാഴ്ച തുടക്കമാകുമെന്നും വരുന്ന ഒരാഴ്ച ജിഎസ്ടി സേവിങ്സ് വാരമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി പരിഷ്കരണത്തെക്കുറിച്ച് ജനങ്ങൾക്ക് ബോധവത്കരണം നൽകുമെന്നും പദയാത്രകൾ നടത്താനും ബിജെപി തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ സാധാരണ ദൈനംദിന ആവശ‍്യങ്ങൾ കുറഞ്ഞ നിരക്കിൽ നിറവേറ്റപ്പെടുമെന്നും നികുതി ഭാരത്തിൽ നിന്നും ജനങ്ങൾക്ക് മോചനമുണ്ടാകുമെന്നും മോദി വ‍്യക്തമാക്കി. എന്നാൽ H-1B വിസ ഫീസ് വർധനവിനെ കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചില്ല.