ഗില്ലിൻ-ബാരെ സിൻഡ്രോം; പൂനെയിൽ ചികിത്സ‍യിലിരുന്ന യുവാവ് മരിച്ചു, 167 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്ന 192 പേരില്‍ 167 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
guillain barre syndrome 7 deaths in maharashtra
ഗില്ലിൻ-ബാരെ സിൻഡ്രോം; പൂനെയിൽ ചികിത്സ‍യിലിരുന്ന യുവാവ് മരിച്ചു, 167 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
Updated on

ന്യൂഡൽഹി: പൂനെ ഗില്ലിൻ-ബാരെ സിൻഡ്രോം ബാധിച്ച് ചികിത്സിയിലിരുന്ന യുവാവ് മരിച്ചു. 37 വയസുള്ള ഡ്രൈവറാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ഗില്ലിൻ-ബാരെ സിൻഡ്രോം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഏഴായി.

രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്ന 192 പേരില്‍ 167 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവുമധികം കേസുകളുള്ള പൂനെയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അപൂർവ നാഡീരോഗമാണ് ഗില്ലിൻ-ബാരെ സിൻഡ്രോം. ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണിത്. കഠിനമായ വയറുവേദനയും വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങള്‍. കാലുകളിലും കൈകളിലും തുടങ്ങി പലപ്പോഴും ശരീരമാസകലം വ്യാപിക്കുന്നു. ലക്ഷണങ്ങൾ മണിക്കൂറുകൾ മുതൽ ഏതാനും ആഴ്ചകൾക്കുള്ളിൽ വികസിച്ചേക്കാം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com