ഉപതെരഞ്ഞെടുപ്പ് തോൽവി; ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു

2023 മുതൽ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ശക്തിസിങ് ഗോഹിൽ രാജ്യസഭാ എംപികൂടിയാണ്
gujarat congress leaders resigns following election failures

ശക്തിസിങ് ഗോഹിൽ

Updated on

അഹമ്മദാബാദ്: ഗുജറാത്തിലെ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ശക്തിസിങ് ഗോഹിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവച്ചു. മികച്ച രീതിയിൽ തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും വിസാവദർ, കാഡി മേഖലകളിൽ കോൺഗ്രസ് സ്ഥാനാർഥികൾ പരാജ‍പ്പെട്ടെന്നും ശക്തി സിങ് പറഞ്ഞു.

വിസാവദറിൽ മൂന്നും കാഡിയിൽ രണ്ടും സ്ഥാനങ്ങളിലായിരുന്നു കോൺഗ്രസ് സ്ഥാനാർഥികൾ. വിസാവദറിൽ മുൻ വർഷത്തെക്കാൾ വോട്ട് കുറഞ്ഞു. 2014, 2017 വർഷങ്ങളിൽ പാർട്ടി വിജയിച്ച സീറ്റാണിത്. കാഡിയിലും വോട്ട് കുറഞ്ഞു.

gujarat congress leaders resigns following election failures
ഉപതെരഞ്ഞെടുപ്പ്; ഗുജറാത്തിൽ വിജയം കൊയ്ത് ബിജെപിയും ആംആദ്മിയും

2023 മുതൽ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ശക്തി സിങ് ഗോഹിൽ രാജ്യസഭാ എംപികൂടിയാണ്. എഐസിസിയുടെ ഏപ്രിലിലെ അഹമ്മദാബാദ് സമ്മേളനത്തിന്‍റെ ഗുജറാത്തിലെ പുതിയ ഡിസിസി പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ് ഗോഹിലിന്‍റെ രാജി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com