മോദിയുടെ പിജി, ഡിഗ്രി സർട്ടിഫിക്കറ്റുകൾ കൈമാറേണ്ട; ഹർജി നൽകിയ അരവിന്ദ് കെജരിവാളിന് പിഴയിട്ട് ഗുജറാത്ത് ഹൈക്കോടതി

2016ലാണ് വിവരങ്ങൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന് കൈമാറണമെന്നാന്ന് ഗുജറാത്ത് സർവ്വകലാശാലയോട് വിവരാവകാശ കമ്മീഷൻ നിർദേശിച്ചിരുന്നത്
മോദിയുടെ പിജി, ഡിഗ്രി സർട്ടിഫിക്കറ്റുകൾ കൈമാറേണ്ട; ഹർജി നൽകിയ അരവിന്ദ് കെജരിവാളിന് പിഴയിട്ട്  ഗുജറാത്ത് ഹൈക്കോടതി
Updated on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി. മോദിയുടെ വിശദാംശങ്ങൾ കൈമാറേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് ബീരേൻ വൈഷ്ണവ് ഉത്തരവിൽ വ്യക്തമാക്കി. മാത്രമല്ല വിശദാംശങ്ങൾ തേടി ഹർജി നൽകിയ അരവിന്ദ് കെജരിവാളിന് 25,000 രൂപയും പിഴ ചുമത്തി.

2016ലാണ് വിവരങ്ങൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന് കൈമാറണമെന്നാന്ന് ഗുജറാത്ത് സർവ്വകലാശാലയോട് വിവരാവകാശ കമ്മീഷൻ നിർദേശിച്ചിരുന്നത്. മുഖ്യ വിവരാവകാശ കമ്മീഷണർ ഡോ ശ്രീധർ ആചാര്യലുവാണ് ഗുജറാത്ത് സർവ്വകലാശാലയ്ക്കും, ഡൽഹി സർവ്വകലാശാലയ്ക്കും ഉത്തരവ് നൽകിയത്. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗത്യയുടെ തെളിവ് ആവശ്യപ്പെട്ട കെജിരിവാളിന്‍റെ നടപടിയെ ചോദ്യം ചെയ്ത ഗുജറാത്ത് സർവ്വകലാശാല, വിദ്യാർഥികളുടെ ബിരുദ വിവരങ്ങൾ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്ന് വാദിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com