
ഗുജറാത്ത് തീരത്ത് 1800 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചു
Representative image
അഹമ്മദാബാദ്: ഗുജറാത്ത് തീരത്തിനടുത്ത് ചരക്ക് കപ്പലിൽനിന്ന് 1800 കോടി രൂപ വില മതിക്കുന്ന ലഹരി മരുന്നുകൾ പിടികൂടി. എന്നാൽ, കപ്പലിലുണ്ടായിരുന്ന ഒരാളെ പോലും പിടികൂടാൻ സാധിച്ചില്ല.
ഗുജറാത്ത് ആന്‍റി ടെറർ സ്ക്വാഡും (ATS) ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്നു നടത്തിയ ഓപ്പറേഷനിലാണ് വൻ ലഹരി വേട്ട സാധ്യമായത്. പിടിച്ചെടുത്ത ലഹരി മരുന്നുകൾ കൂടുതൽ അന്വേഷണത്തിനായി എടിഎസിനു കൈമാറിയിരിക്കുകയാണ്.
ലഹരിമുക്ത ഭാരതം എന്ന കേന്ദ്ര സർക്കാർ പരിപാടിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയും നടപടികളും. മെത്താംഫെറ്റമിനാണ് പിടികൂടിയതെന്ന് സൂചന.
അന്താരാഷ്ട്ര അതിർത്തി കടത്തിയാണ് ലഹരി മരുന്ന് ഗുജറാത്ത് തീരം വരെ എത്തിച്ചതെന്നാണ് കരുതുന്നത്. ഇവിടെനിന്ന് മത്സ്യബന്ധന ബോട്ടുകൾ ഉപയോഗിച്ച് ഇന്ത്യയിലെത്തിക്കാനായിരുന്നു ഉദ്ദേശ്യമെന്നും സംശയിക്കുന്നു.