സ്വകാര്യ വാഹനങ്ങളിൽ ജാതിപ്പേരുകളോ ചിഹ്നങ്ങളോ വേണ്ട; ഉത്തരവിറക്കി ഗുജറാത്ത് സർക്കാർ

വാഹന നിയമങ്ങളിൽ ഭേദഗതി വരുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്
Gujarat Government amends law, prohibits display of caste-identifying signage on private vehicles

സ്വകാര്യ വാഹനങ്ങളിൽ ജാതിപ്പേരുകളോ ചിഹ്നങ്ങളോ വേണ്ട; ഉത്തരവിറക്കി ഗുജറാത്ത് സർക്കാർ

representative image

Updated on: 

അഹമ്മദാബാദ്: സ്വകാര്യ വാഹനങ്ങളിൽ ജാതിപ്പേരുകളോ ചിഹ്നങ്ങളോ പ്രതീകങ്ങളോ പ്രദർശിപ്പിക്കുന്നത് നിരോധിച്ച് ഗുജറാത്ത് സർക്കാർ. വാഹന നിയമങ്ങളിൽ ഭേദഗതി വരുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്.

ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ, കാർ, ബസ്, ട്രക്ക് എന്നിവയുൾ‌പ്പെടെയുള്ള സ്വകാര്യവാഹനങ്ങളിൽ ജാതിയമായ ചിഹ്നങ്ങൾ രൂപങ്ങൾ എഴുത്തുകൾ എന്നിവ നിരോധിക്കുന്നതാണ് ഭേദഗതി. ഇത്തരം പ്രതീകങ്ങളോ മറ്റോ പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെങ്കില്‍ സര്‍ക്കാരിന്‍റെ പ്രത്യേക അനുമതി വാങ്ങണമെന്നും ഭേദഗതിയില്‍ പറയുന്നു.

ഈ ഭേദഗതിക്കുള്ള കരട് ചട്ടങ്ങള്‍ ഈ വര്‍ഷം ജൂണ്‍ 11-ന് സംസ്ഥാന സര്‍ക്കാരിന്‍റെ ഗസറ്റില്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ബാധിക്കപ്പെടുന്ന വ്യക്തികളില്‍ നിന്ന് 30 ദിവസത്തിനുള്ളില്‍ ആക്ഷേപങ്ങളോ നിര്‍ദേശങ്ങളോ ഒന്നും ലഭിക്കാത്തതിനാല്‍, അന്തിമ ചട്ടങ്ങള്‍ ഇപ്പോള്‍ വിജ്ഞാപനം ചെയ്തിരിക്കുകയാണെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.